ഓഖി ചുഴലിക്കാറ്റ്; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സഭ | Ockhi Cyclone Updation

2017-12-05 44

Cyclone Ockhi Updation

ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തില്‍പ്പെട്ട 108 പേര്‍ തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ. പരമ്പരാഗത വള്ളങ്ങളില്‍ പോയവരാണ് ഇവരെന്നും അതുകൊണ്ട് തന്നെ വളരെയധികം ആശങ്കയുണ്ടെന്നും ലത്തീന്‍ രൂപതാ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കുടുങ്ങിപ്പോയവരിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൊച്ചിയിലെ പുറംകടലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. കൊച്ചിയിൽ മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ഞാറയ്ക്കലിൽ നിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെനിന്നാണ് ഒരാളുടെ മൃതദേഹം കിട്ടിയത്. മറ്റു രണ്ടു മൃതദേഹങ്ങൾ ഇരുപത് നോട്ടിക്കൽ മൈൽ അകലെനിന്നാണ് ലഭിച്ചത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.